
അടുത്ത വര്‍ഷത്തെ പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ പൂര്‍ണ്ണമായും പാക്കിസ്ഥാനില്‍ കളിക്കുവാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ താരങ്ങളില്‍ നിന്ന് സമാനമായ രീതിയിലുള്ള പ്രതികരണമുണ്ടാകുമോ എന്നതാണ് ഇനി കാത്തിരുന്ന കാണേണ്ടത്. പാക്കിസ്ഥാനിലേക്ക് വിദേശ താരങ്ങള്‍ വരുവാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലാണ് കഴിഞ്ഞ സീസണ് പിഎസ്എല്‍ മത്സരങ്ങള്‍ നടത്തിയത്. പ്ലേ ഓഫിലെ ഒരു മത്സരവും ഫൈനല്‍ മത്സരവും പാക്കിസ്ഥാനില്‍ നടത്തിയപ്പോള്‍ കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
അതേ സമയം യുഎഇയിലെ മത്സരങ്ങള്‍ക്ക് കാണികള്‍ തീരെയില്ലാത്ത അവസ്ഥയ്ക്കും പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് സാക്ഷ്യം വഹിച്ചിരുന്നു. പാക്കിസ്ഥാനില്‍ നടത്തുന്നതാണ് ഫ്രാഞ്ചൈസികള്‍ക്കു ചെലവ് കുറഞ്ഞതെങ്കിലും വിദേശ് താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ടു നില്ക്കുവാന് ഇതിടയാക്കിയേക്കുമെന്ന ഭയവും ഫ്രാഞ്ചൈസികളെ അലട്ടുന്നുണ്ട്. കഴിഞ്ഞ തവണ കുറച്ചധികം താരങ്ങള്‍ പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കുവാനെത്തിയെന്നതാണ് ശുഭകരമായ വാര്‍ത്ത.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial