പാക്കിസ്ഥാനില്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് കളിക്കുന്ന വിദേശ താരങ്ങള്‍ ഇവര്‍

പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റിനെ തിരിക്കെ കൊണ്ടുവരാന്‍ സന്നദ്ധരായി ഒരു പിടി വിദേശ താരങ്ങള്‍. ദുബായയില്‍ നടന്ന് വരുകയായിരുന്നു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സമാപിച്ചതോടെ പ്ലേ ഓഫുകളില്‍ കളിച്ചിരുന്ന ഒട്ടനവധി വിദേശ താരങ്ങള്‍ തങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയില്ല എന്ന് അറിയിച്ചിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സ് ആദ്യ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

പ്ലേ ഓഫുകളില്‍ കളിക്കുന്ന മൂന്ന് ടീമുകളില്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ തയ്യാറായ വിദേശതാരങ്ങളുടെ പട്ടിക ഇപ്രകാരമാണ്.

കറാച്ചി കിംഗ്സ്: ലെന്‍ഡല്‍ സിമ്മണ്‍സ്, ജോ ഡെന്‍ലി, കോളിന്‍ ഇന്‍ഗ്രാം, തൈമല്‍ മില്‍സ്, ഡേവിഡ് വീസേ, രവി ബൊപ്പാര

പേഷ്വാര്‍ സല്‍മി: ഡാരെന്‍ സാമി, ആന്‍ഡ്രേ ഫ്ലെച്ചര്‍, ലിയാം ഡോസണ്‍, ക്രിസ് ജോര്‍ദ്ദന്‍, തമീം ഇക്ബാല്‍, റിക്കി വെസ്സല്‍സ്

ക്വേറ്റ് ഗ്ലാഡിയേറ്റര്‍സ്: മഹമ്മദുള്ള, റിലീ റൂസോ, തിസാര പെരേര, കോഹ്‍ലര്‍ കാഡ്മോര്‍, ക്രിസ് ഗ്രീന്‍

ഫൈനലില്‍ കടന്ന ഇസ്ലാമാബാദ് യുണൈറ്റഡിന്റെ വിദേശ താരങ്ങളാരാണെന്നുള്ളതാണ് ഇനി അറിയാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎം2 സ്ട്രൈക്കേഴ്സിനെ തകര്‍ത്ത് ക്യുബര്‍സ്റ്റ്
Next articleകൊച്ചി ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് കായിക മന്ത്രി എസി മൊയ്തീന്‍