തീവ്രവാദി ആക്രമണം: പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ സംപ്രേഷണം ഇന്ത്യയിൽ നിർത്തി

കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ തീവ്രവാദ ആക്രമണവുമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണം നിർത്തിവെക്കാൻ ഇന്ത്യയിൽ പി.എസ്.എല്ലിന്റെ സംപ്രേഷകരായ ഡി സ്പോർട്സ് തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് തീവ്രവാദി ആക്രമണത്തിൽ നാല്പതോളം സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഇതിന്റെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡി സ്പോർട്സ് പാകിസ്‌ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം നിർത്തിവെക്കാൻ തീരുമാനിച്ചത്. ആക്രമണം നടന്ന കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങിയത്. ഇന്നലെ നടന്ന മത്സരങ്ങൾ മുതലാണ് ഡി സ്പോർട്സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയത്.  പാകിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഡി സ്പോർട്സ് നിർത്തിയിട്ടുണ്ട്.