
- Advertisement -
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഇസ്ലാമാബാദ് യുണൈറ്റഡിനു വീണ്ടും തിരിച്ചടി. കഴിഞ്ഞ ആഴ്ച റുമ്മാന്‍ റയീസിനെ പരിക്ക് മൂലം നഷ്ടപ്പെട്ട യുണൈറ്റഡിനു ഇപ്പോള്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലിന്റെ സേവനം ഈ സീസണില്‍ ഇനി ലഭ്യമാകില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
പേശിവലിവാണ് ജമൈക്കയില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്റ്സ്മാനെ പുറത്തിരുത്തുന്നത്. സീസണില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായി മൂന്ന് മത്സരങ്ങള്‍ കളിച്ച റസ്സല്‍ 82 റണ്‍സ് നേടുകയും നാല് വിക്കറ്റിനു ഉടമയാവുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് അധികാരികളുടെ അനുമതി ലഭിച്ചാല്‍ റസ്സലിനു പകരക്കാരനെ ഇസ്ലാമാബാദ് യുണൈറ്റഡ് ഉടന്‍ പ്രഖ്യാപിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement