ബാറ്റിംഗില്‍ ജോ ഡെന്‍ലി, ബൗളിംഗില്‍ ഷാഹിദ് അഫ്രീദി, കറാച്ചി കിംഗ്സിനു രാജകീയ ജയം

- Advertisement -

ഷാഹിദ് അഫ്രീദിയുടെ മികച്ച ബൗളിംഗ് പ്രകടനം മാന്‍ ഓഫ് ദി മാച്ചിനു അര്‍ഹനാക്കിയപ്പോള്‍ കറാച്ചി കിംഗ്സിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ 63 റണ്‍സിന്റെ ജയം. തന്റെ നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി അഫ്രീദി സുല്‍ത്താന്‍സിന്റെ നടുവൊടിക്കുകയായിരുന്നു. ഒപ്പം മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറും രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 189 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുല്‍ത്താന്‍ സുല്‍ത്താന്‍സ് 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

34 റണ്‍സുമായി പുറത്താകാതെ നിന്ന സൊഹൈല്‍ തന്‍വീര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അഹമ്മദ് ഷെഹ്സാദ് 24 റണ്‍സ് നേടി. എന്നാല്‍ സുല്‍ത്താന്‍സ് മധ്യനിരയെ അഫ്രീദി തകര്‍ത്തെറിഞ്ഞപ്പോള്‍ മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള അവസരം തന്നെ ടീമിനു ഇല്ലാതായി.

ആദ്യം ബാറ്റ് ചെയ്ത കറാച്ചി ജോ ഡെന്‍ലി(78), ബാബര്‍ അസം(58), കോളിന്‍ ഇന്‍ഗ്രാം(29*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 188 റണ്‍സ് നേടുകയായിരുന്നു. ഇന്‍ഗ്രാം വെറും 8 പന്തില്‍ നിന്നാണ് 4 സിക്സുകളുടെ സഹായത്തോടെ 29 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement