Picsart 23 03 15 21 43 18 985

പൊള്ളാർഡിന്റെ അടിയിൽ മുൾത്താൻ സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ

പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2023 ലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ, മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 57 റൺസുമായി കീറോൺ പൊള്ളാർഡ് ആണ് സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ നൽകിയത്‌. 34 പന്തിൽ 6 സിക്സ് ഉൾപ്പെടുന്നത് ആയിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. 33 റൺസ് എടുത്ത ക്യാപ്റ്റൻ റിസുവാൻ 29 റൺസെടുത്ത ഉസ്മാൻ ഖാൻ, 22 എടുത്ത ടിം ഡേവിഡ് ഒഴികെ ബാക്കിയുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ലാഹോർ ഖലന്ദേഴ്സിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും റാഷിദ് ഖാനും സമാൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി. ഈ നിർണായക മത്സരത്തിൽ വിജയിച്ച് ഫൈനലിൽ സ്ഥാനം പിടിക്കാൻ ലാഹോർ ഖലൻഡേഴ്സിന് ഇനി 161 റൺസ് വിജയലക്ഷ്യം പിന്തുടരേണ്ടതുണ്ട്.

Exit mobile version