Site icon Fanport

ഐപിഎലിനെക്കാള്‍ മികച്ചത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് – ഡെയില്‍ സ്റ്റെയിന്‍

ഐപിഎലിനെക്കാള്‍ തനിക്ക് കൂടുതല്‍ മെച്ചമെന്ന് തോന്നിയത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിന്‍. ഐപിഎലില്‍ പല ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുള്ള താരം ഐപിഎലില്‍ പണം അധികം ലഭിയ്ക്കുമെങ്കിലും ക്രിക്കറ്റ് പലപ്പോഴും മറക്കപ്പെടുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ്.

പാക്കിസ്ഥാനില്‍ പേസ് ബൗളര്‍മാരുടെ ഒരു ബ്രീഡിംഗ് മെഷീന്‍ തന്നെയുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം പറഞ്ഞു. ഇത്രയധികം മുന്‍ നിര പേസര്‍മാരെ സൃഷ്ടിക്കുന്നത് മഹത്തരമായ കാര്യമാണെന്നും പറഞ്ഞു. സ്റ്റെയിന്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്.

Exit mobile version