Picsart 23 02 16 02 02 16 433

പി എസ് എൽ: വെടിക്കെട്ട് ബാറ്റിംഗുമായി റോസോ, മുൾത്താൻസ് സുൽത്താന് 9 വിക്കറ്റ് വിജയം

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പി എസ് എൽ) 2023 സീസണിലെ മൂന്നാം മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ 9 വിക്കറ്റിന് തോൽപിച്ച് മുൾത്താൻ സുൽത്താൻസ് ആദ്യ ജയം സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന് പൊരുതാനുള്ള സ്കോർ എടുക്കാൻ ആയില്ല. ജേസൺ റോയ് 18 പന്തിൽ 27 റൺസ് നേടി എങ്കിലും വേറെ ആരരും കാര്യമായി തിളങ്ങിയില്ല. ഗ്ലാഡിയേറ്റേഴ്‌സ് 18.5 ഓവറിൽ 110 റൺസിന് പുറത്താക്കാൾ സുൽത്താൻസിനായി. 12 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഹ്‌സാനുള്ള കളിയിലെ മികച്ച താരമായി. സമീൻ ഗുൽ 20 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുൾട്ടാൻ സുൽത്താനെ റിലീ റോസോയുടെയും മുഹമ്മദ് റിസ്വാന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് എളുപ്പത്തിൽ ജയത്തിലേക്കെത്തിച്ചു. 42 പന്തിൽ പുറത്താകാതെ 78 റൺസ് എടുക്കാൻ റോസോക്ക് ആയി. റിസ്വാൻ 34 പന്തിൽ 28 റൺസും നേടി. 6.3 ഓവർ ശേഷിക്കെ ഇവർ ടീമുനെ വിജയത്തിലെത്തിച്ചു.

Exit mobile version