Picsart 24 08 31 17 19 52 583

യുവരാജിനെ പോലെ, ഒരു ഓവറിൽ 6 സിക്സ് അടിച്ച് പ്രിയാൻഷ് ആര്യ

ഡിപിഎൽ 2024 ടൂർണമെൻ്റിനിടെ നോർത്ത് ഡൽഹി സ്‌ട്രൈക്കേഴ്‌സിൻ്റെ മനൻ ഭരദ്വാജിനെതിരെ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിൻ്റെ പ്രിയാൻഷ് ആര്യ ഒരൊറ്റ ഓവറിൽ ആറ് സിക്‌സറുകൾ പറത്തി ചരിത്രം കുറിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആണ് പ്രിയാൻസിന്റെ വെടിക്കെട്ട് പ്രകടനം കാണാൻ ആയത്.

മത്സരത്തിൻ്റെ 12-ാം ഓവറിൽ ആണ് തുടർച്ചയായ ആറ് സിക്‌സറുകൾ യുവതാരം പറത്തിയത്. 50 പന്തിൽ 10 സിക്‌സറുകളും 10 ബൗണ്ടറികളും അടിച്ച് താരം 120 റൺസ് എടുത്തു.

സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിൻ്റെ ക്യാപ്റ്റൻ ആയുഷ് ബഡോണിയും വെറും 55 പന്തിൽ 19 സിക്‌സും എട്ട് ഫോറുമടക്കം 165 റൺസുമായി തിളങ്ങി, ടീമിനെ 308/5 എന്ന കൂറ്റൻ സ്‌കോറിലേക്ക് എത്താൻ സഹായിച്ചു.

പ്രിയാൻഷ് ആര്യയുടെ ഒരോവറിലെ ആറ് സിക്‌സറുകൾ ഇവിടെ കാണു:

വീഡിയോ

Exit mobile version