ഇംഗ്ലണ്ട് ഇലവനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ എ

- Advertisement -

ഇംഗ്ലണ്ട് ഇലവനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ എ ടീം. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് ഇന്ത്യ നേടിയത്. പൃഥ്വി ഷായാണ് ടോപ് സ്കോറര്‍. 70 റണ്‍സാണ് പൃഥ്വി 61 പന്തില്‍ നിന്ന് നേടിയത്. 3 സിക്സും 7 ബൗണ്ടറിയുമാണ് പൃഥ്വി ഷാ നേടിയത്.

ശ്രേയസ് അയ്യര്‍ 54 റണ്‍സും ഇഷാന്‍ കിഷന്‍ 50 റണ്‍സും നേടി പുറത്തായി. ഹനുമന വിഹാരി(38), ക്രുണാല്‍ പാണ്ഡ്യ(34) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ഇംഗ്ലണ്ട് ഇലവനായി റയാന്‍ ഹിഗ്ഗിന്‍സ് 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement