പ്രതീക്ഷിച്ച പോലെ പൃഥ്വി ഷാ ലോകകപ്പ് നായകന്‍, രഞ്ജി കളിക്കാനും അനുമതി

- Advertisement -

മുംബൈയുടെ യുവ താരം പൃഥ്വി ഷാ 2018 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. 15 അംഗ ടീമിനെയാണ് ഈ അത്ഭുത താരം ന്യൂസിലാണ്ടില്‍ ജനുവരി 13നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നയിക്കുക. പഞ്ചാബിന്റെ ശുഭമന്‍ ഗില്‍ ആണ് വൈസ് ക്യാപ്റ്റന്‍. അടുത്തിടെ നടന്ന U-19 ഏഷ്യ കപ്പില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല.

ഡിസംബര്‍ 8-22 വരെ ബെംഗളൂരുവില്‍ ടീമിന്റെ ക്യാംപ് നടക്കുമെങ്കിലും രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം മാത്രമേ പൃഥ്വി ഷാ ക്യാമ്പില്‍ എത്തുകയുള്ളു. 2000, 2008, 2012 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഇന്ത്യയെ തോല്പിച്ചാണ് 2014ല്‍ വെസ്റ്റിന്‍ഡീസ് കിരീട ജേതാക്കളായത്. ജനുവരി 14നു ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സ്ക്വാഡ്: പൃഥ്വി ഷാ, ശുഭമന്‍ ഗില്‍, മഞ്ജോത് കല്‍റ, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ആര്യന്‍ ജുവാല്‍, ഹാര്‍വിക് ദേശായി, ശിവം മാവി, കമലേഷ് നാഗര്‍കോടി, ഇഷാന്‍ പോരെല്‍, ആര്‍ഷദീപ് സിംഗ്, അങ്കുല്‍ റോയ്, ശിവ സിംഗ്, പങ്കജ് യാദവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement