ഇംഗ്ലണ്ടില്‍ വീണ്ടും തിളങ്ങി പൃഥ്വി ഷാ

- Advertisement -

തുടര്‍ച്ചയായ രണ്ടാം സന്നാഹ മത്സരത്തിവും കരുത്ത് കാട്ടി പൃഥ്വി ഷാ. ഇന്ത്യ എ യും ലെസെസ്റ്ററും തമ്മിലുള്ള സന്നാഹ മത്സരത്തിലാണ് പൃഥ്വി ഷാ തന്റെ ശതകം നേടിയത്. 90 പന്തില്‍ നിന്നാണ് പൃഥ്വി തന്റെ തകര്‍പ്പന്‍ ശതകം നേടിയത്. 20 ബൗണ്ടറിയും 3 സിക്സുമാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 221 റണ്‍സാണ് പൃഥ്വി ഷാ-മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് നേടിയത്. മയാംഗും തന്റെ ശതകത്തിനു അരികെ നില്‍ക്കുകയാണ് അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement