
ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാനിസ്ഥാന്റേതെന്ന് പറഞ്ഞ അഫ്ഗാന് നായകന് അസ്ഗര്‍ സ്റ്റാനിക്സായിയുടെ വാക്കുകള്‍ അതിശയോക്തി കലര്‍ന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം കരുണ്‍ നായര്‍. അഫ്ഗാനിസ്ഥാന് ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് പരിഗണിക്കുമ്പോള്‍ ഇത് അല്പം അതിശയോക്തി കലര്ന്നതല്ലെയന്ന് തോന്നിപ്പോകുമെന്നാണ് കുരണ്‍ നായര്‍ പറഞ്ഞത്. അഫ്ഗാനിസ്ഥാന് സ്പിന്നര്‍മാരെ അപേക്ഷിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടെസ്റ്റില്‍ മികവ് തെളിയിച്ചവരാണെന്നാണ് കരുണ്‍ പറഞ്ഞത്.
റഷീദ് ഖാനെതിരെ ഐപിഎലില്‍ ഞങ്ങളെല്ലാവരും കളിച്ചിട്ടുള്ളതാണ്. പരിമിത ഓവര്‍ ക്രിക്കറ്റ് പോലെയല്ല ടെസ്റ്റ് ക്രിക്കറ്റ്. റഷീദും ചുവന്ന പന്തില്‍ അധികം കളിച്ചിട്ടുള്ളതായി തോന്നുന്നില്ലെന്ന് കരുണ്‍ പറഞ്ഞു. കരുതലോടെ റഷീദിനെ നേരിടുക എന്നത് തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും കരുണ്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial