തനിക്ക് ഓപ്പണറായി ബാറ്റ് ചെയ്യാനാണ് ആഗ്രഹം, ലോകകപ്പ് ടീമിൽ എന്നെ തിരഞ്ഞെടുത്തത് ഓപ്പണറായി ആണെന്നാണ് വിരാട് ഭായി പറഞ്ഞത് – ഇഷാന്‍ കിഷന്‍

തനിക്ക് ഓപ്പണറായി ഇറങ്ങുവാനാണ് ഏറെ താല്പര്യം എന്ന് തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. ടി20 ലോകകപ്പിൽ ഇന്ത്യന്‍ ടീമിൽ തന്റെ റോളാണെന്ന ചോദ്യത്തിന് മറുപടിയായാണ് ഇഷാന്‍ കിഷന്റെ മറുപടി. തന്നെ ടീമിലേക്ക് എടുത്തത് ഓപ്പണറായി ആണെന്ന് തന്നോട് വിരാട് കോഹ്‍ലി പറഞ്ഞിട്ടുണ്ടെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലി ഓപ്പൺ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന കെഎൽ രാഹുലാണ് മറ്റൊരു താരം. സൺറൈസേഴ്സിനെതിരെ ഓപ്പണിംഗിൽ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ഇഷാന്‍ കിഷന്‍ പുറത്തെടുത്തതെങ്കിലും ഓപ്പണിംഗ് റോളിലേക്ക് താരത്തെ പരിഗണിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.

Exit mobile version