Site icon Fanport

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാവാൻ അപേക്ഷ നൽകി പ്രവീൺ ആംറെ

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ പ്രവീൺ ആംറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച് അവൻ അപേക്ഷ നൽകി. നിലവിൽ യു.എസ്.എ ക്രിക്കറ്റിന്റെ ഉപദേഷ്ട്ടാവായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ആംറെ. കഴിഞ്ഞ വർഷങ്ങളിൽ ഡൽഹി ക്യാപിറ്റൽസിന്റെ സ്‌കൗട്ടിങ് വിഭാഗത്തിന്റെ തലവനായിരുന്നു സഞ്ജയ് ബംഗാർ. നിലവിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ ആണ്.

കഴിഞ്ഞ അഞ്ചു വർഷമായി സഞ്ജയ് ബംഗാർ തന്നെയാണ് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ. ഇപ്പോൾ നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് കൂടെയും മുൻ പരിശീലകനായ അനിൽ കുംബ്ലെക്ക് കൂടെയും ബാറ്റിംഗ് പരിശീലകനായി ബംഗാർ ഉണ്ടായിരുന്നു. വെസ്റ്റിൻഡീസ് പരമ്പരയുടെ ഇന്ത്യൻ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി കഴിയും. ഇതേ തുടർന്ന് ഈ സ്ഥാനങ്ങളിലേക്ക് ബി.സി.സി.ഐ അപേക്ഷകൾ ക്ഷണിച്ച് തുടങ്ങിയിരുന്നു. ജൂലൈ 30നാണ് അപേക്ഷകൾ ലഭിക്കാനുള്ള അവസാന തിയ്യതി.

ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ പേരിൽ ബാറ്റിംഗ് പരിശീലകൻ ബംഗാറിനെ തൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്ത് വന്നിരുന്നു.

Exit mobile version