Picsart 24 01 15 20 46 23 570

404 റൺസ്!! ചരിത്രം കുറിച്ച് ടീനേജ് താരം പ്രഖർ ചതുർവേദി

കൂച്ച് ബെഹാർ ട്രോഫീയിൽ ചരിത്രം കുറിച്ച് പ്രഖർ ചതുർവേദി. ഷിമോഗയിലെ കെഎസ്‌സിഎ നവുലെ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫിയുടെ ഫൈനലിൽ ആണ് കർണാടകയുടെ കൗമാര ക്രിക്കറ്റ് താരം പ്രഖർ ചതുർവേദി ചരിത്ര നേട്ടം സ്വന്തമാക്കിയത്‌. അണ്ടർ-19 ആഭ്യന്തര ടൂർണമെന്റിയ കൂച്ച് ബെഹാർ ട്രോഫിയിൽ 400 റൺസിന് മുകളിൽ നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി പ്രഖർ ചതുർവേദി മാറ്.

404 റൺസ് ആണ് പ്രഖർ നേടിയത്‌. പ്രഖർ ചതുർവേദി 46 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തി കർണാടകയെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്കും കിരീടത്തിലേക്കും നയിച്ചു. 638 പന്തിൽ 404 റൺസുമായി പുറത്താകാതെ നിന്ന യുവ ഓപ്പണർ 100-ലധികം ഓവറുകൾ ഒറ്റയ്ക്ക് നേരിട്ടു.

മുംബൈയുടെ ടീം സ്‌കോർ 380 നേക്കാൾ 24 റൺസ് കൂടുതലാണ് പ്രഖർ ചതുർവേദി നേടിയത്. കർണാടക 223 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 890 റൺസെടുത്തു.

Exit mobile version