ആദ്യ സെഷനില്‍ വിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടം

- Advertisement -

വിന്‍ഡീസ്-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടീമുകള്‍ ലഞ്ചിനു പിരിയുമ്പോള്‍ 99/3 എന്ന സ്കോര്‍ നേടി ആതിഥേയര്‍. മൂന്നാം ഓവറില്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെയും സ്കോര്‍ 40ല്‍ നില്‍ക്കെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഡെവണ്‍ സ്മിത്തിനെയും ആതിഥേയര്‍ക്ക് നഷ്ടമായെങ്കിലും കീറണ്‍ പവലും ഷായി ഹോപ്പും ചേര്‍ന്ന് വിന്‍ഡീസ് പ്രതീക്ഷകളെ കാത്ത് രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒന്നാം സെഷന്‍ അവസാനിക്കുന്നതിനു ഏതാനും ഓവറുകള്‍ മുമ്പ് പവല്‍ പുറത്തായത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. 38 റണ്‍സാണ് പവലിന്റെ സംഭാവന.

മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന് ഇരുവരും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനു ഉച്ച ഭക്ഷണം വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ലഹിരു കുമര പവലിനെ ക്ലീന്‍ ബൗള്‍ഡാക്കുന്നത്. 68 പന്തില്‍ നിന്നാണ് പവല്‍ 38 റണ്‍സ് നേടിയത്. 6 ബൗണ്ടറി നേടിയ ശേഷമാണ് താരം പുറത്തായത്.

40 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷായി ഹോപ് 29 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ 11 റണ്‍സുമായി റോഷ്ടണ്‍ ചേസാണ് ഹോപ്പിനു പിന്തുണയുമായി മറുവശത്ത് നില്‍ക്കുന്നത്.

ലങ്കയ്ക്കായി സുരംഗ ലക്മല്‍, ലഹിരു കുമര എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ഡെവണ്‍ സ്മിത്ത് റണ്ണൗട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement