Site icon Fanport

രമേഷ് പവാർ ഇനി മുംബൈയുടെ പരിശീലകൻ

മുംബൈ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ താരം രമേഷ് പവാറിനെ നിയമിച്ചു. അമിത് പഗ്നിസിനു പകരക്കാരനായാണ് രമേഷ് പവാർ പരിശീലക വേഷത്തിൽ എത്തുന്നത്. സയ്യിദ് മുസ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനമാണ് അമിത് പരിശീലക സ്ഥാനം ഒഴിയാൻ കാരണം. ഈ സീസൺ പ്രാദേശിക സീസൺ മുഴുവൻ ഇനി പവാർ ആയിരിക്കും മുംബൈയെ നയിക്കുക.

മുമ്പ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പവാർ പ്രവർത്തിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടി 148 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാൺ പവാർ. ഫെബ്രുവരി 20ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ആകും പവാറിന്റെ ആദ്യ ചുമതല

Exit mobile version