ജൂലന്‍ ഗോസ്വാമിയുടെ പേരില്‍ പോസ്റ്റേജ് സ്റ്റാമ്പ്

ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ജൂലന്‍ ഗോസ്വാമിയുടെ പേരില്‍ പോസ്റ്റേജ് സ്റ്റാമ്പ് ഇറക്കി. ഇന്നലെ നടന്ന ചടങ്ങില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. കുട്ടിക്കാലത്ത് എന്റെ അമ്മുമ്മ സ്റ്റാമ്പുകള്‍ ശേഖരിക്കുന്നത് ഞാന്‍ ശ്രദ്ധയോടെ കണ്ടിരുന്നു. അന്ന് പല ആളുകളുടെയും മുഖങ്ങള്‍ സ്റ്റാമ്പുകളില്‍ കാണുമ്പോള്‍ എനിക്ക് കൗതുകവും അതിശയവും തോന്നാറുണ്ടായിരുന്നു. അന്നൊന്നുമൊരിക്കലും ഇതുപോലെ എന്റെ സ്റ്റാമ്പും വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്ന് ജൂലന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

തുടര്‍ന്നും ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിയുകയും വിക്കറ്റുകള്‍ നേടുകയും മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇന്ത്യയുടെ പേസ് താരം അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial