ഒലി പോപ്പിന് സെഞ്ചുറി നഷ്ട്ടം, ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് 369റൺസിന് പുറത്ത്. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 91 റൺസ് എടുത്ത ഒലി പോപ്പിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി 57 റൺസ് എടുത്ത ബൺസും 67 റൺസ് എടുത്ത വിക്കറ്റ് കീപ്പർ ജോസ് ബട്ലറുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വാലറ്റത്ത് വെറും 45 പന്തിൽ നിന്ന് വെടിക്കെട്ട് പ്രകടനത്തോടെ 62 റൺസ് എടുത്ത സ്റ്റുവർട്ട് ബ്രോഡും ഇംഗ്ലണ്ടിന്റെ സ്കോർ ഉയർത്തി. വെസ്റ്റിൻഡീസിന് വേണ്ടി റോച്ച് 4 വിക്കറ്റും ഗബ്രിയേലും ചേസും രണ്ട് വിക്കറ്റ് വീതവും ജേസൺ ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version