ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് പൂനം യാദവ്

- Advertisement -

ഐസിസിയുടെ ഏറ്റവും പുതിയ ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ പൂനം യാദവ്. ഏഷ്യ കപ്പിലെ പ്രകടനമാണ് താരത്തിന്റെ റാങ്കിംഗ് ഉയര്‍ത്തുവാനുള്ള കാരണം. ഏഷ്യ കപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം പൂനം യാദവ് ആയിരുന്നു. 7 വിക്കറ്റുകളാണ് പൂനം യാദവ് നേടിയത്. ഫൈനലില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുവാന്‍ പൂനത്തിനു ആയില്ല.

9 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് പൂനം യാദവ് 4 വിക്കറ്റ് ബംഗ്ലാദേശിനെതിരെ നേടിയത്. മെഗാന്‍ ഷൂട്ട്, ലെയ് കാസ്പെറെക് എന്നിവരാണ് റാങ്കിംഗില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement