പോണ്ടിംഗിന്റെ സാന്നിധ്യം പഴയ മാക്സ്വെല്ലിനെ തിരികെകൊണ്ടുവരും: ലാംഗര്‍

- Advertisement -

കോച്ചിംഗ് സ്റ്റാഫില്‍ റിക്കി പോണ്ടിംഗിന്റെ സാന്നിധ്യം ഗ്ലെന്‍ മാക്സ്വെല്ലിനെ പഴയ ഫോമിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ടീമിനെ അലട്ടുന്നത് മാക്സ്വെല്ലിന്റെ ഫോമില്ലായ്മയാണെന്ന് തുറന്ന് പറഞ്ഞ ലാംഗര്‍ താരം ഉടനെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തി.

എന്നാല്‍ പോണ്ടിംഗിന്റെ സാന്നിധ്യമുണ്ടായിട്ടും ഐപിഎലില്‍ മാക്സ്വെല്ലിനു തന്റെ പ്രതാപ കാലത്തിന്റെ ഏഴയലത്ത് പോലും എത്താനായില്ല. അത് ചുരുക്കം സമയം മാത്രമേ ഇരുവരും ചേര്‍ന്ന് അവിടെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിരുന്നുവെന്നാണ് ലാംഗര്‍ വിശദീകരണമായി പറഞ്ഞത്. ഓസ്ട്രേലിയന്‍ സെറ്റപ്പില്‍ മാക്സ്വെല്ലില്‍ പ്രകടമായ മാറ്റം പോണ്ടിംഗ് കൊണ്ടുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ലാംഗര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement