കോഹ്‍ലിയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്കാരം

- Advertisement -

വിരാട് കോഹ്‍ലിയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്കാരം. 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയിലാണ് ഈ അവാര്‍ഡ്. ജൂണ്‍ 12നു നടക്കുന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ കോഹ്‍ലിയ്ക്ക് അവാര്‍ഡ് നല്‍കും. ബാംഗ്ലൂരിലാണ് അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക. പുരുഷ വിഭാഗത്തില്‍ കോഹ്‍ലി കഴിഞ്ഞ രണ്ട് സീസണുകളിലെ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ഥാന(2017-18) എന്നിവരാണ് വിജയികള്‍.

15 ലക്ഷം രൂപയുടെ ചെക്കും പ്രശസ്തി പത്രവും ട്രോഫിയുമാണ് വിരാട് കോഹ്‍ലിയ്ക്ക് ലഭിക്കുന്നത്. രണ്ട് സീസണുകളിലുമായി 30 ലക്ഷം രൂപയുടെ ചെക്കാണ് താരം സ്വന്തമാക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement