“മൂന്നാമത്തെ സിക്സ് അടിച്ചപ്പോൾ തന്നെ അറിയാമായിരുന്നു 6 അടിക്കാൻ ആകും എന്ന്”

ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ഒരു ഓവറിൽ 6 സിക്സ് അടിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഓവറിൽ ആറു സിക്സ് അടിക്കുന്ന മൂന്നാമത്തെ മാത്രം താരമായി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് മാറി. മുമ്പ് ഇന്ത്യൻ താരം യുവരാജ് സിംഗും ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സും മാത്രമാണ് ഒരു ഓവറിലാറു സിക്സ് അടിച്ചിട്ടുള്ളത്. ഇന്ന് അഖില ധനജയയുടെ ഓവറിലായിരുന്നു പൊള്ളാർഡിന്റെ വിളയാട്ടം.

ഇന്ന് മൂന്നാമത്തെ സിക്സ് അടിച്ചപ്പോൾ തന്നെ ആറു സിക്സ് അടിക്കാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് പൊള്ളാർഡ് പറഞ്ഞു. അഞ്ച് സിക്സ് അടിച്ചപ്പോൾ ബൗളർ പതറി എന്നത് തനിക്ക് മനസ്സിലായി. ബൗളർക്ക് വളരെ പ്രയാസമായിരിക്കാം ഈ അനുഭവം എന്നും പൊള്ളാർഡ് പറഞ്ഞു. മത്സരത്തിൽ ഈ 6 സിക്സ് അടക്കം 38 റൺസാണ് പൊള്ളാർഡ് സ്കോർ ചെയ്തത്.

Exit mobile version