സ്റ്റോക്സിന്റെ ആഷസ് മോഹങ്ങള്‍ അസ്തമിക്കുന്നു

- Advertisement -

ബ്രിസ്റ്റോള്‍ സംഭവത്തിന്മേലുള്ള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി സ്റ്റോക്സിനെതിരെ കൂടുതല്‍ നടപടികള്‍ക്കായി ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ്(സിപിഎസ്)ലേക്ക് എവണ്‍ & സോമര്‍സെറ്റ് പോലീസ് കേസ് റഫര്‍ ചെയ്തെന്ന വാര്‍ത്ത പുറത്ത് വരുന്നതോടെ ബെന്‍ സ്റ്റോക്സിന്റെ ആഷസ് മോഹങ്ങള്‍ അസ്തമിക്കുന്നു. സ്റ്റോക്സിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ സൂചന. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കണ്ണിനു പരിക്കേറ്റെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സെപ്റ്റംബര്‍ 25നു അതിരാവിലെയാണ് സംഭവം അരങ്ങേറുന്നത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും സ്റ്റോക്സിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. നേരത്തെ പോലീസ് കേസില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ സ്റ്റോക്സിനു കളിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും എസ്‍സിജിയിലെ അവസാന ടെസ്റ്റിലും താരത്തിനു കളിക്കാനാകുമോ എന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement