ഇന്ത്യയെ ഇംഗ്ലണ്ടില്‍ നേരിടുക വ്യത്യസ്തമായ കാര്യം – ടിം സൗത്തി

ഇന്ത്യയ്ക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വളരെ പ്രത്യേകത നിറഞ്ഞ ഒന്നായിരിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ ടിം സൗത്തി. ഇംഗ്ലണ്ടില്‍ വെച്ച് ഇന്ത്യയെ ടെസ്റ്റില്‍ നടക്കുന്നത് സാധാരണയുള്ള കാര്യമല്ലെന്നും സൗത്തി വ്യക്തമാക്കി.

തനിക്ക് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും ഇഷ്ടമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണെന്ന് ടിം സൗത്തി വ്യക്തമാക്കി. ഐസിസി ഡബ്ല്യടിസി ഫൈനല്‍ ഒരു ലോകകപ്പ് ഫൈനലിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്നും സൗത്തി സൂചിപ്പിച്ചു.

ഇന്ത്യന്‍ നിരയിലെ ചില ടെസ്റ്റ് താരങ്ങള്‍ ഒരു ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ടാവില്ല അവര്‍ക്ക് ഇത് ലോകകപ്പ് ഫൈനലിന് തുല്യമാണെന്നും ഇഷാന്ത് ശര്‍മ്മ അത് അത്തരത്തില്‍ സൂചിപ്പിച്ചത് താന്‍ എവിടെയോ വായിച്ചിട്ടുണ്ടെന്നും സൗത്തി വ്യക്തമാക്കി.

Exit mobile version