ലക്ഷ്യം വെച്ചത് സ്പിൻ ത്രയത്തിന് വിക്കറ്റ് നൽകരുതെന്നത് മാത്രം – അഫിഫ് ഹൊസൈൻ

അഫ്ഗാനിസ്ഥാനെതിരെ 45/6 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം ഐതിഹാസികമായ വിജയത്തിലേക്ക് ബംഗ്ലാദേശിനെ നയിച്ചത് അഫിഫ് ഹൊസൈനും മെഹ്ദി ഹസനുമായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും നേടിയ 174 റൺസ് കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷകളെ തകര്‍ത്ത് ബംഗ്ലാദേശിന് വിജയം നല്‍കുകയായിരുന്നു.

താനും മെഹ്ദി ഹസനും ചര്‍ച്ച ചെയ്തത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ത്രയത്തിന് വിക്കറ്റ് നൽകരുത് എന്നതായിരുന്നുവെന്നും അവരുടെ ക്വോട്ട കഴിഞ്ഞ ശേഷം ജയിക്കുവാന്‍ 30-35 റൺസ് അഞ്ചോവറിൽ നേടേണ്ട ഘട്ടം വന്നാലും ജയിക്കുവാനുള്ള സാധ്യത തങ്ങള്‍ക്കുണ്ടെന്ന് ഉറപ്പായിരുന്നുവെന്നും അഫിഫ് വ്യക്തമാക്കി.

Exit mobile version