
- Advertisement -
മുന്‍ ഇന്ത്യന്‍ താരവും ലെഗ്സ്പിന്നറുമായ പിയൂഷ് ചൗള വരുന്ന ഫസ്റ്റ്-ക്ലാസ് സീസണില്‍ രഞ്ജി ചാമ്പ്യന്മാരായ ഗുജറാത്തിനു വേണ്ടി കളിക്കും. താരം തന്നെ സ്പോര്‍ട്സ് സ്റ്റാറിനോടാണ് ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയത്. 12 വര്‍ഷത്തോളം യുപിയ്ക്കായി കളിച്ചു വന്നിരുന്ന താരം 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 220ലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ആര്‍പി സിംഗ്, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍ എന്നീ താരങ്ങളാല്‍ ശക്തമായ ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് കരുത്തേകുന്നതാവും ചൗളയുടെ വരവ്. കഴിഞ്ഞ സീസണില്‍ പരിക്കിനാല്‍ 2 രഞ്ജി മത്സരങ്ങളില്‍ മാത്രമാണ് പിയൂഷ് ഉത്തര്‍ പ്രദേശിനു വേണ്ടി മത്സരിക്കാനിറങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement