Site icon Fanport

റെഡ് ബോളിനേക്കാൾ കാണാൻ എളുപ്പം പിങ്ക് ബോളാണെന്ന് സൗരവ് ഗാംഗുലി

റെഡ് ബോളിനേക്കാൾ പിങ്ക് ബോളാണ് കാണാൻ എളുപ്പമെന്ന് ബി.സി.സി.സി പ്രസിഡണ്ട് സൗരവ് ഗാംഗുലി. രാത്രി കാലങ്ങളിൽ പിങ്ക് ബോൾ കാണാൻ പ്രയാസമായിരിക്കും എന്ന അഭിപ്രായങ്ങൾ ഉയർന്നിതിനിടെയാണ് സൗരവ് ഗാംഗുലിയുടെ പ്രസ്താവന.

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ അതിഥിയായി എത്തിയ ബംഗ്ളദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദി പറഞ്ഞ സൗരവ് ഗാംഗുലി ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏഷ്യൻ ഓൾ സ്റ്റാർ ഇലവനും വേൾഡ് ഇലവനും തമ്മിലുള്ള താൻ പങ്കെടുക്കുമെന്നും ഗാംഗുലി പറഞ്ഞു.

ബംഗ്ലാദേശ് നിരയുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബംഗ്ലാദേശ് 4-5 പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് കളിച്ചതെന്നും ഗാംഗുലി പറഞ്ഞു.

Exit mobile version