മാര്‍ക്രത്തിനു സ്റ്റാന്‍ഡ്ബൈ ആയി പീറ്റര്‍ മലന്‍

ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായ ക്ഷണം ലഭിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ പീറ്റര്‍ മലന്‍. കേപ് ടൗണില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് എയ്ഡന്‍ മാര്‍ക്രത്തിനു പകരക്കാരനായി സ്റ്റാന്‍ഡ്ബൈ താരമായാണ് മലനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്രം മൂന്നാം ടെസ്റ്റിന്റെ തലേ ദിവസം ഫിറ്റ്നെസ്സ് ടെസ്റ്റിനു വിധേയനായ ശേഷം മാത്രമേ മത്സരത്തില്‍ പങ്കെടുക്കുകയുള്ളുവോ ഇല്ലെയോ എന്നത് തീരുമാനിക്കുകയുള്ളു.

ഫാഫ് ഡു പ്ലെസി വിലക്ക് മൂലം കളിക്കാത്തതിനാലും മാര്‍ക്രത്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലും പീറ്റര്‍ മലന്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം നടത്തുവാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ദക്ഷിണാഫ്രിക്കയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുലര്‍ത്തുന്ന താരമാണ് പീറ്റര്‍ മലന്‍. ദക്ഷിണാഫ്രിക്ക എ ടീമിനു വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം പുറത്തെടുത്തിട്ടുണ്ട്.

Exit mobile version