
പരിക്കില്‍ നി്ന്ന പൂര്‍ണ്ണമായും മുക്തനാകാത്തതിനാല്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വെറോണ്‍ ഫിലാണ്ടര്‍ വിട്ടു നില്ക്കുവാന് തീരുമാനിച്ചിരിക്കുന്നു. പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനേറ്റ തിരിച്ചടിയാണ് ഫിലാണ്ടറുടെ ലഭ്യതക്കുറവ്. നേരത്തെ തന്നെ ഡെയില്‍ സ്റ്റെയിന്, ക്രിസ് മോറിസ് എന്നിവര്‍ പരിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
നേരത്തെ ഫിലാണ്ടര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് മാത്രമാവും വിട്ടു നില്ക്കുക എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കേപ കോബ്രാസിന്റെ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയപ്പോളാണ് പരിക്ക് കൂടുതല്‍ വഷളായതായും താരം ഇതുവരെ അതില്‍ നിന്ന് മുക്തി നേടിയിട്ടില്ല എന്നും അറിയുവാന്‍ കഴിഞ്ഞത്. ഇന്നാണ് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial