
ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര 3-1നു സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നടത്തിയത്. 88/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ വെറോണ്‍ ഫിലാന്‍ഡര്‍ ആണ് തകര്‍ത്തത്. അഞ്ചാം ദിവസം മാര്‍ഷ് സഹോദരന്മാരെ പുറത്താക്കി തുടങ്ങിയ ഫിലാന്‍ഡര്‍ തന്റെ 200ാം ടെസ്റ്റ് വിക്കറ്റ് നേടിയിരുന്നു.
അഞ്ചാം ദിവസം വീണ 7 വിക്കറ്റുകളില്‍ 6 എണ്ണവും സ്വന്തമാക്കിയത് ഫിലാന്‍ഡര്‍ ആയിരുന്നു. അവസാന വിക്കറ്റായ നഥാന്‍ ലയണ്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. 119 റണ്‍സിനു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 492 റണ്‍സിനാണ് ജോഹാന്നസ്ബര്‍ഗ് ടെസ്റ്റ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്നിംഗ്സില്‍ ഫിലാന്‍ഡര്‍ ആറും മോണേ മോര്‍ക്കല്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി. ജോ ബേണ്‍സ് 42 റണ്‍സുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 24 റണ്‍സ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial