340 റണ്‍സിനു വിജയിച്ച് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെ 340 റണ്‍സിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 474 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ വെറും 133 റണ്‍സ് മാത്രമേ നേടാനായുള്ളു. 44.2 ഓവറില്‍ ഓള്‍ഔട്ട് ആയ ആതിഥേയര്‍ക്ക് വേണ്ടി അലിസ്റ്റര്‍ കുക്ക് ആണ് ടോപ് സ്കോറര്‍. വെറോണ്‍ ഫിലാന്‍‍‍ഡറും, ക്രിസ് മോറിസും ഇംഗ്ലണ്ട് ടോപ് ഓര്‍ഡറെ മടക്കി അയയ്ച്ചപ്പോള്‍ കേശവ് മഹാരാജാവും ദുവാനേ ഒളീവിയറും ചേര്‍ന്ന് മധ്യനിരയെയും വാലറ്റത്തെയും കശാപ്പ് ചെയ്തു. തന്റെ ഓള്‍റൗണ്ട് മികവിനു വെറോണ്‍ ഫിലാന്‍ഡറെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

നാലാം ദിവസം 2/0 എന്ന നിലയില്‍ പുനരാരംഭിച്ച ഇംഗ്ലണ്ടിനു കീറ്റണ്‍ ജെന്നിംഗ്സിനെ ആദ്യം നഷ്ടമായി. ഫിലാന്‍ഡറും, ക്രിസ് മോറിസും മാറി മാറി വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് 72/4 എന്ന നിലയിലേക്ക് വീണു. അലിസ്റ്റര്‍ കുക്കും(42) ജോ റൂട്ടും(8) മടങ്ങിയതോടു കൂടി ഇംഗ്ലണ്ടിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പായിരുന്നു. മോയിന്‍ അലി(27), ജോണി ബാരിസ്റ്റോ(16), ബെന്‍ സ്റ്റോക്സ്(18) എന്നിവര്‍ക്കും അധിക സമയം ക്രീസില്‍ ചെലവഴിക്കാനാകാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് 133 റണ്‍സിനു ഓള്‍ഔട്ടായി.

വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്നും, ക്രിസ് മോറിസ്, ദുവാനേ ഒളിവിയര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരളത്തിന്റെ യുവരക്തമായി അക്ഷയ് ജോഷിയും അജിത് ശിവനും ISL ഡ്രാഫ്റ്റിൽ
Next articleമുരളി വിജയ്ക്ക് പരിക്ക്, ശ്രീലങ്കയിലേക്ക് ടെസ്റ്റ് കളിക്കാന്‍ ശിഖര്‍ ധവാന്‍