
- Advertisement -
ന്യൂ സൗത്ത് വെയില്‍സിന്റെ മുഖ്യ കോച്ചായി ഫില്‍ ജാക്സിനെ തിരഞ്ഞെടുത്തു. മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രെന്റ് ജോണ്‍സ്റ്റണില്‍ നിന്നാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. 11 ടെസ്റ്റുകള്‍ ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ജാക്സ്. 2015 മുതല്‍ ന്യൂ സൗത്ത് വെയില്‍സ് കോച്ചായി തുടരുകയായിരുന്നു ജോണ്‍സ്റ്റണ്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ടീമുമായി പിരിഞ്ഞത്.
താരതമ്യേന പുതുമുഖങ്ങളടങ്ങിയ ടീമിനെയാവും ന്യൂ സൗത്ത് വെയില്‍സില്‍ ഫില്‍ ജാക്സിനു കോച്ച് ചെയ്യേണ്ടത്. ജേസണ്‍ സംഘ, പരം ഉപ്പല്‍ പോലുള്ള അണ്ടര്‍ 19 താരങ്ങള്‍ക്കാണ് പുതിയ കരാര്‍ ന്യൂ സൗത്ത് വെയില്‍സ് നല്‍കിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement