പീറ്റര്‍ സിഡില്‍ എസെക്സിലേക്ക് മടങ്ങിയെത്തുന്നു

- Advertisement -

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡില്‍ എസെക്സിലേക്ക് മടങ്ങിയെത്തുന്നു. സീസണിന്റെ തുടക്കത്തില്‍ എസെക്സിനു വേണ്ടി നാല് മത്സരങ്ങളില്‍ പങ്കെടുത്ത സിഡില്‍ 20 വിക്കറ്റുകള്‍ നേടിയിരുന്നു. ന്യൂസിലാണ്ട് താരം നീല്‍ വാഗ്നര്‍ ആയിരുന്നു സിഡിലിനു പകരം ടീമിലെത്തിയത്. ഇപ്പോള്‍ വീണ്ടും ഓഗസ്റ്റില്‍ സിഡില്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കൗണ്ടി അറിയിച്ചിരിക്കുന്നത്.

എട്ട് ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കും ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ സോമര്‍സെറ്റ്, ഹാംഷയര്‍, സറേ എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളും കളിച്ച ശേഷം സിഡില്‍ വിക്ടോറിയയിലേക്ക് തിരികെ മടങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement