ന്യൂ സൗത്ത് വെയില്‍സിനു പുതിയ നായകന്‍

സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പീറ്റര്‍ നെവിലിനെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിച്ച് ന്യൂ സൗത്ത് വെയില്‍സ്. ടീമിന്റെ കോച്ച് ഫില്‍ ജാക്സ് ആണ് വിവരം പുറത്ത് വിട്ടത്. മുമ്പും പലതവണ സ്മിത്ത് ദേശീയ ടീമിന്റെ ദൗത്യങ്ങള്‍ക്കായി പോകുമ്പോള്‍ ന്യൂ സൗത്ത് വെയില്‍സിനെ നയിക്കുകയെന്ന ദൗത്യം നെവില്‍ ഏറ്റെടുത്തിട്ടുണ്ട്.

മോയിസസ് ഹെന്‍റിക്സ് വ്യക്തിഗതമായ കാരണത്താല്‍ ലീവിനു പോയപ്പോളാണ് അവസാനമായി ന്യൂ സൗത്ത് വെയില്‍സിന്റെ നായക സ്ഥാനം നെവില്‍ കൈയ്യാളിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial