
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പീറ്റര്‍ ബോറെന്‍. 2009 മുതല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ബോറെന്‍ തന്നെയായിരുന്നു വഹിച്ചിരുന്നത്. 37 ടി20 മത്സരങ്ങളിലും 31 ഏകദിന മത്സരങ്ങളിലും ഹോളണ്ടിനെ താരം നയിച്ചിട്ടുണ്ട്. പീറ്റര്‍ സീലാര്‍ ആണ് ടീമിന്റെ പുതിയ നായകന്.
മുന്‍ ക്യാപ്റ്റന്‍ ജെറോണ്‍ സ്മിറ്റ്സിനെ ടീമിന്റെ പുതിയ മാനേജരായി നിയമിച്ചു. ലോകകപ്പിനു യോഗ്യത നേടാനാകാതെ പോയതാണ് തന്റെ കരിയര്‍ അവസാനിപ്പിക്കുവാന്‍ ബോറെനെ പ്രേരിപ്പിച്ചതെന്ന് വേണം മനസ്സിലാക്കുവാന്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial