Site icon Fanport

പെർത്തിൽ ഇന്ത്യ വീണു, തകർപ്പൻ ജയവുമായി ആസ്‌ട്രേലിയ

പെർത്തിൽ ഇന്ത്യയെ എറിഞ്ഞിട്ട് ആസ്‌ട്രേലിയ. രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് കൂറ്റൻ ജയം. ഓസീസ് ബൗളർമാർ പെര്‍ത്ത് ടെസ്റ്റില്‍ പിടിമുറുക്കിയപ്പോള്‍ ഇന്ത്യ നേരിട്ടത് കൂറ്റന്‍ തോല്‍വി. 146 റൺസിന്റെ ജയമാണ് ആസ്‌ട്രേലിയ പെർത്തിൽ നേടിയത്. ഈ ജയത്തോടെ ടെസ്റ്റ് പരമ്പരയിൽ ഓരോ ജയം ഇരു ടീമുകളും നേടി.

287 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യയുടെ മുന്നിൽ ഉണ്ടായിരുന്നത്. നാലാം ദിവസം അവസാനിച്ചപ്പോൾ ഇന്ത്യ 112/5 എന്ന നിലയിലായിരുന്നു. വിജയത്തിനായി 175 റണ്‍സ് കൂടി നേടേണ്ട ഇന്ത്യയ്ക്ക് കൈവശമുള്ളത് 5 വിക്കറ്റ് മാത്രമാണ്. എന്നാൽ 28 റൺസ് എടുക്കുമ്പോൾ അഞ്ചു വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് .

ആസ്ട്രേലിയയ്ക്കായി നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് നേടി. ജോഷ് ഹാസല്‍വുഡു പാറ്റ് കമ്മിൻസും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Exit mobile version