Garykirsten

ഗാരി കിര്‍സ്റ്റനും ജേസൺ ഗില്ലസ്പിയും പാക് കോച്ചിംഗ് സംഘത്തിലേക്ക്

പാക്കിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഗാരി കിര്‍സ്റ്റനെയും ജേസൺ ഗില്ലെസ്പിയെയും നിയമിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കിര്‍സ്റ്റന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെയും ഗില്ലെസ്പി ടെസ്റ്റ് ടീമിന്റെയും കോച്ചായിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ പാക്കിസ്ഥാന്റെ താത്കാലിക കോച്ചായി ചുമതല വഹിക്കുന്ന അസ്ഹര്‍ മഹമ്മൂദ് ആണ് മൂന്ന് ഫോര്‍മാറ്റിലെയും സഹ പരിശീലകന്‍.

രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ഗാരിയും ജേസണും പാക് ബോര്‍ഡുമായി ഒപ്പിട്ടിരിക്കുന്നത്. ഐപിഎൽ സീസൺ അവസാനിച്ച ശേഷം കിര്‍സ്റ്റന്‍ പാക് ടീമിന്റെ ചുമതലയേൽക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ ദൗത്യം ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് ആയിരിക്കും. പാക്കിസ്ഥാന്റെ ടെസ്റ്റിലെ അടുത്ത ദൗത്യങ്ങള്‍ ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള ഹോം പരമ്പരയും ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമിന്റെ യാത്രയുമാണ്.

Exit mobile version