ബിസിസിഐയ്ക്കെതിരെ പിസിബി

- Advertisement -

പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കുമെന്ന കരാര്‍ പാലിക്കാത്തിനെതിരെ ബിസിസിഐയ്ക്കെതിരെ പരാതിയുമായി ഐസിസിയെ സമീപിച്ച് പാക്കിസ്ഥാന്‍. 70 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് നഷ്ടപരിഹാരമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. പിസിബി അഭിഭാഷകരുടെ പക്കല്‍ നിന്ന് ഐസിസിയ്ക്ക് കരാര്‍ ലംഘനത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട വകുപ്പിലേക്ക് അയയ്ച്ചിട്ടുണ്ടെന്നുമാണ് ഐസിസി വക്താവ് പ്രതികരിച്ചത്.

2014ല്‍ കരാറില്‍ ഒപ്പുവെച്ചുവെങ്കിലും 2014, 15 വര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നു. കരാര്‍ പ്രകാരം 2015 മുതല്‍ 2023 വരെയുള്ള കാലങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും 6 പരമ്പരകള്‍ തമ്മില്‍ കളിച്ചിരിക്കണമെന്നാണ് തീരുമാനം. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കാരണം മത്സരങ്ങള്‍ ഒന്നും തന്നെ നടന്നില്ല.

കഴിഞ്ഞ വര്‍ഷം ബിസിസിഐയ്ക്ക് പിസിബി നേരിട്ട് ലീഗല്‍ നോട്ടീസ് അയയ്ച്ചിരുന്നുവെങ്കിലും അത് ബിസിസിഐ വക വയ്ക്കാതെ വെറും പേപ്പര്‍ കഷ്ണമെന്ന് വിളിച്ച് തള്ളുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement