
കരീബിയന്‍ പ്രീമിയര്‍ ലീഗ്, കൗണ്ടി എന്നിവിടങ്ങളില്‍ നിന്ന് പാക് താരങ്ങളെ മടക്കി വിളിച്ച പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ താരങ്ങള്‍ക്ക് വീണ്ടും അതാത് രാജ്യത്തേക്ക് ക്രിക്കറ്റിനായി മടങ്ങി ചെല്ലാന്‍ അനുമതി നല്കിയിരിക്കുന്നു. തിരികെ മടങ്ങുന്നതിനു മുമ്പ് ഈ 13 താരങ്ങളും ഫിറ്റ്നെസ് ടെസ്റ്റിനു വിധേയരാകേണ്ടി വരും.
ലോക ഇലവന് വരുന്നു പാക്കിസ്ഥാനിലേക്ക്, തൊട്ടു പുറകേ വെസ്റ്റിന്‍ഡീസും
നേരത്തെ പാക്കിസ്ഥാനിലേക്കുള്ള ലോക ഇലവന്റെ പര്യടനം തീരുമാനിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ആഭ്യന്തര ലീഗായ നാഷണല്‍ ടി20യുടെ നടത്തിപ്പിനായി പാക് ബോര്‍ഡ് താരങ്ങളോട് മടങ്ങിയെത്തുവാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ സെപ്റ്റംബര്‍ 10നു ലോക ഇലവന് ലാഹോറില്‍ ആദ്യ മത്സരം കളിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലും പാക്കിസ്ഥാനില്‍ ഇലക്ഷന് നടക്കുന്നതിനാലും ആഭ്യന്തര ടി20 നവംബറിലേക്ക് മാറ്റിയതായാണ് നജം സേഥി ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ അറിയിച്ചത്.
13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്
നേരത്തെ ഓഗസ്റ്റ് 25-സെപ്റ്റംബര്‍ 10 വരെയായിരുന്നു നാഷണല്‍ ടി20 നടത്തുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്. മാറിയ സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് മടങ്ങിപ്പോക്കിനു ബോര്‍ഡ് അനുമതി നല്‍കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial