സാഹക്ക് പകരം പാര്‍ഥിവ് പട്ടേല്‍ ടീമില്‍

- Advertisement -

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ തിരിചെത്തി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരമായാണ് പട്ടേല്‍ ടീമില്‍ ഇടം കണ്ടെത്തിയത്.

രണ്ടാം ടെസ്റ്റിനിടെയാണ് സാഹക്ക് തുടയില്‍ പരിക്കേറ്റത്, തുടര്‍ന്ന് പരിക്ക് പൂര്‍ണമായും ബേദമാവാന്‍ ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യമാണെന്ന് അറിയച്ചതാണ് മൊഹാലി ടെസ്റ്റില്‍ നിന്നും സാഹയെ ഒഴിവാക്കിയത്.

നേരത്തെ ഇരുപത് തവണ ഇന്ത്യന്‍ ടെസ്റ്റ്‌ കുപ്പായം അണിഞ്ഞ 31 കാരനായ പാര്‍ഥിവ് പട്ടേല്‍ അവസാനമായി ടെസ്റ്റ് കളിച്ചത് 2008ല്‍ ആയിരുന്നു.

patel

 

തന്‍റെ 17ആം വയസില്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ പാര്‍ഥിവ് പട്ടേലില്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത് എങ്കിലും സ്ഥിരതയര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന പാര്‍ഥിവ് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പാര്‍ഥിവ് പട്ടേലിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞാല്‍ ഫോമിലില്ലാത്ത സാഹക്ക് പകരം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാം

Advertisement