
ഹോങ്കോംഗിനെതിരെ 58 റണ്‍സ് ജയം സ്വന്തമാക്കി പാപുവ ന്യു ഗിനി. ആദ്യം ബാറ്റ് ചെയ്ത ഗിനിയെ 200 റണ്‍സിനു ഹോങ്കോംഗ് എറിഞ്ഞിട്ടുവെങ്കിലും ഗിനി ഹോങ്കോംഗിനെ 142 റണ്‍സിനു പുറത്താക്കുകയായിരുന്നു. ഗിനിയുടെ ബൗളര്‍മാരില്‍ നോര്മ്മന് വനുവ, ചാള്‍സ് അമിനി എന്നിവര്‍ നാല് വീതം വിക്കറ്റ് വീഴ്ത്തിയത്. 35.2 ഓവറില്‍ 142 റണ്‍സിനു ഹോങ്കോംഗ് ഓള്‍ഔട്ട് ആയി. ഹോങ്കോംഗ് ക്യാപ്റ്റന്‍ ബാബര്‍ ഹയത് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 37 റണ്‍സാണ് ഹയത് നേടിയത്. അന്‍ഷുമാന്‍ രത്ത് 24 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യു ഗിനി ഓപ്പണര്‍ ടോണി ഊറ 49 റണ്‍സ് നേടിയപ്പോള്‍ ചാഡ് സോപ്പര്‍ 40 റണ്‍സും മഹുരു ദായി 34 റണ്‍സും നേടി. ഹോങ്കോംഗിനായി കിന്ചിത് ഷാ നാലും നദീം അഹമ്മദ്, എഹ്സാന്‍ ഖാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial