Picsart 23 01 02 11 41 58 351

സന്ദർശകരുടെ ഒഴുക്ക്, റിഷഭ് പന്തിന് ആശുപത്രയിൽ വിശ്രമം ലഭിക്കുന്നില്ല എന്ന് പരാതി

കാർ അപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുന്ന റിഷഭ് പന്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതി. ധാരാളം വി വി ഐ പി സന്ദർശകർ ആണ് പന്തിനെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നത്. ഇവർ വിസിറ്റിംഗ് സമയം കണക്കിലെടുക്കാതെ ആണ് എത്തുന്നത് എന്നും ഇവരോടൊക്കെ സംസാരിക്കേണ്ടി വരുന്ന റിഷഭ് പന്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ല എന്നും കുടുംബം പറയുന്നു.

വി വി ഐ പികൾ ആയതിനാൽ തന്നെ ആശുപത്രി അധികൃതർക്കും സന്ദർശകരെ നിയന്ത്രിക്കാൻ ആകുന്നില്ല. പന്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൻ അത്യാവശ്യമായ കാര്യമാണെന്ന് ഡോക്ടർമാർ പറയുന്നു. മാനസികമായും ശാരീരികമായും വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അദ്ദേഹത്തെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം എന്ന് ആശുപത്രി അധികൃതർ എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു.

അനുപം ഖേർ, അനിൽ കപൂർ, നിതീഷ് റാണ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഇതിനകം തന്നെ പന്തിനെ ഐ സൊ യുവിൽ എത്തി കാണുകയും സംസാരിക്കുകയും ചെയ്തു. പന്തിനെ ഇപ്പോൾ ആശുപത്രി അധികൃതർ ഒരു പ്രൈവർ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഉടൻ അദ്ദേഹത്തെ മുംബൈയിലോ ഡെൽഹിയിലോ ഉള്ള ആശുപത്രിയിലേക്ക് മാറ്റും എന്നാണ് സൂചന.

Exit mobile version