പന്ത് ശ്രദ്ധിക്കേണ്ടത് ബാറ്റിംഗ് പൊസിഷനെക്കുറിച്ചല്ല ബാറ്റിംഗിനെക്കുറിച്ച് – ആശിഷ് നെഹ്‍റ

ഋഷഭ് പന്ത് ഫോമിലേക്ക് മടങ്ങുവാന്‍ ഒരിന്നിംഗ്സ് അകലെയാണെന്നും താരം ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ബാറ്റിംഗിനെക്കുറിച്ചാണെന്നും ബാറ്റിംഗ് പൊസിഷനെക്കുറിച്ചല്ലെന്നും പറഞ്ഞ് ആശിഷ് നെഹ്റ.

പന്ത് യുവതാരം ആണെങ്കിലും ഏറെ പരിചയസമ്പത്തുള്ള താരമാണെന്നും ആ പരിചയസമ്പത്ത് ഉപയോഗിക്കേണ്ട സമയം ആണിതെന്നും നെഹ്‍റ കൂട്ടിചേര്‍ത്തു. 5 വര്‍ഷത്തോളം ഐപിഎല്‍ കളിച്ചൊരു താരമാണ് ഋഷഭ് പന്തെന്നും ചുരുങ്ങിയത് ഈ ഫോര്‍മാറ്റിലെങ്കിലും താരം പരിചയസമ്പത്തുള്ള താരമാണ് എന്നും തന്റെ ബാറ്റിംഗ് പൊസിഷനെക്കാള്‍ ബാറ്റിംഗിൽ താരം ശ്രദ്ധ ചെലുത്തേണ്ട സമയം ആണെന്നും ഋഷഭ് പന്തിനെക്കുറിച്ച് നെഹ്റ പറഞ്ഞു.

താരം തന്നിലേക്ക് കൂടുതൽ സമ്മര്‍ദ്ദം ആകര്‍ഷിക്കാതെ കളിക്കേണ്ട സമയം ആണെന്നും നെഹ്റ വ്യക്തമാക്കി. ഇന്ന് രാജ്കോട്ടിൽ ഇന്ത്യ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുകയാണ്.

Exit mobile version