20221231 141014

റിഷഭ് പന്തിനെ കൂടുതൽ ചികിത്സയ്ക്കായി ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റും

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് കാലിലേറ്റ പരിക്കിന് കൂടുതൽ ചികിത്സ നടത്താൻ മുംബൈയിലോ ഡെൽഹിയിലോ ഉള്ള ആശുപത്രിയിലേക്ക് മാറ്റും. വെള്ളിയാഴ്ച ഉണ്ടായ കാർ അപകടത്തെത്തുടർന്ന് ഇപ്പോൾ ഡെറാഡൂണിലെ ആശുപത്രിയിൽ ആണ് പന്ത് ഉള്ളത്. കാൽമുട്ടിന് പരിക്കേറ്റ പന്തിന് ചികിത്സ ഇനി ബി സി സി ഐയുടെ കീഴിൽ ആകും.

ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം നടന്ന അപകടത്തിൽ നെറ്റിയിലും വലതു കാൽമുട്ടിലും ഉൾപ്പെടെ നിരവധി പരിക്കുകൾ താരത്തിന് ഏറ്റിരുന്നു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ അദ്ദേഹത്തിന് മുഖത്തെയും പുറത്തെയും പൊള്ളലേറ്റ പാടുകൾ മാറാൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട്. , അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ടീം അറിയിച്ചു. പന്തിന്റെ തലച്ചോറിലും നട്ടെല്ലിലും നടത്തിയ MRI സ്കാനിൽ താരത്തിന്റെ നില തൃപ്തികരമാണെന്ന് കണ്ടെത്തി.

പന്തിന്റെ വലത് കാൽമുട്ടിലെ ലിഗമെന്റിനേറ്റ പരിക്ക് ചികിത്സിക്കരുതെന്ന് ബിസിസിഐ മാക്‌സ് ഹോസ്പിറ്റലിനോട് നിർദ്ദേശച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കേണ്ടർഹ് കൊണ്ട് തന്നെ മുട്ടിലെ ശസ്ത്രക്രിയ ബി സി സി ഐ യുടെ കീഴിൽ ഇത്തരം ശസ്ത്രക്രിയയിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ആലും നടത്തുക. അടുത്ത ദിവസം തന്നെ പന്തിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും എന്നാണ് സൂചനകൾ.

Exit mobile version