Picsart 24 11 02 11 12 58 674

പന്തിനും ഗില്ലിനും ഫിഫ്റ്റി, ഇന്ത്യ ലീഡിലേക്ക് അടുക്കുന്നു

ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 195-5 എന്ന നിലയിൽ. ന്യൂസിലൻഡിന് എതിരെ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ലീഡ് നേടും എന്നാണ് ഇത് നൽകുന്ന സൂചനകൾ. ഇന്ത്യ ഇപ്പോൾ ന്യൂസിലൻഡിന് 40 റൺസ് പിറകിലാണ്.

ഇന്ന് ആദ്യ സെഷനിൽ ശുഭ്മൻ ഗില്ലും റിഷഭ് പന്തും ഫിഫ്റ്റിയിൽ എത്തി. ആക്രമിച്ചു കളിച്ച പന്ത് 59 പന്തിൽ നിന്ന് 60 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും 2 സിക്സും പന്ത് അടിച്ചു. ശുഭ്മൻ ഗിൽ 70 റൺസുമായി ക്രീസിൽ നിൽക്കുന്നു. ഒരു സിക്സും 4 ഫോറും ഗിൽ ഇതുവരെ അടിച്ചു. 10 റൺസുമായി ജഡേജ ആണ് ക്രീസിൽ ഗില്ലിന് ഒപ്പം ഉള്ളത്.

Exit mobile version