Picsart 23 03 26 16 13 39 933

പന്ത് ചെറുപ്പം ആണ്, കളിയിലേക്ക് തിരിച്ചുവരാൻ ഏറെ സമയം കയ്യിലുണ്ട് എന്ന് ഗാംഗുലി

ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറായ ഗാംഗുലി അവരുടെ ക്യാപ്റ്റൻ ആയിരുന്നു റിഷഭ് പന്തിന്റെ അഭാവം ടീമിൽ ഉണ്ടെന്ന് പറഞ്ഞു. പന്തിന്റെ സ്ക്വാഡിലെ എല്ലാവർക്കും മിസ് ചെയ്യുന്നുണ്ട് എന്നും ഗാംഗുലി പറഞ്ഞു. പന്ത് ഒരു യുവ കളിക്കാരനാണെന്നും പരിക്ക് മാറി തിരിച്ചുവരാൻ അദ്ദേഹത്തിന് ആവശ്യമുള്ള സമയം എടുക്കാം എന്നും ഗാംഗുലി പറഞ്ഞു‌. പ്രായം പന്തിന്റെ സൈഡിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടീമിനും അദ്ദേഹത്തിന്റെ അഭാവം അനുഭവപ്പെടുന്നുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ ചെറുപ്പമാണ്, കരിയറിൽ അദ്ദേഹത്തിന് ഒരുപാട് സമയം ബാക്കിയുണ്ട്. ഗാംഗുലി പറഞ്ഞു. അദ്ദേഹം ഒരു പ്രത്യേക കളിക്കാരനാണ്, ശരിയായ രീതിയിൽ സുഖം പ്രാപിക്കാൻ അവൻ സമയമെടുക്കണം. ഞങ്ങൾ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഗാംഗുലി പറഞ്ഞു.

2022 ഡിസംബറിൽ മാരകമായ ഒരു വാഹനാപകടത്തിൽ പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം പന്ത് തിരിച്ചുവരവിന്റെ പാതയിലാണ്. ഇനിയും മാസങ്ങളോളം പന്ത് പുറത്ത് ആയിരിക്കും. പന്തിന്റെ അഭാവത്തിൽ വാർണർ ആണ് ഇത്തവണ ഡെൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ.

Exit mobile version