Site icon Fanport

“പന്ത് ഫിറ്റ് ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇഷ്ടമുള്ള ഷോട്ടുകൾ കളിക്കാൻ ആകുമായിരുന്നു”

റിഷഭ് പന്തിന്റെ ഫിറ്റ്നസ് വലിയ പ്രശ്നം ആണ് എന്ന് മുൻ പാകിസ്താൻ ബാറ്റ്സ്മാൻ സൽമാൻ ബട്ട്‌. ഋഷഭ് പന്ത് ടെസ്റ്റിൽ തനിക്ക് ഇഷ്ടമുള്ള രീതിയിൽ നന്നായി കളിക്കുകയായിരുന്നു, പക്ഷേ അദ്ദേഹം ഒരു ഇന്നൊവേറ്റീവ് ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. ആ ഷോട്ടിൽ ബോൾ ബാറ്റിൽ തട്ടി, പാഡിൽ തട്ടിയാണ് സ്റ്റംപിലേക്ക് പോയത്. ഒരു സാധാരണ പുറത്താക്കലായിരുന്നില്ല അത്. ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഫിറ്റ് 22 12 16 12 57 10 490

ഋഷഭ് പന്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്, കാരണം അവൻ കളിക്കുന്ന പല ഷോട്ടുകളും പുതുമയാർന്നതാണ്‌. അവൻ ഫിറ്റാണെങ്കിൽ ആ ഷോട്ടുകൾ എക്‌സിക്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നേനെ. ബട്ട് പറഞ്ഞു അവൻ ഒവർവൈറ്റ് ആണെന്ന് ഞാൻ കരുതുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിൽ പന്ത് അവൻ വേണ്ട ഫിറ്റ്നസിനേക്കാൾ ഏറെ താഴെ ആണ്. സൽമാൻ ബട്ട് പറഞ്ഞു.

Exit mobile version