പാണ്ടുരംഗ് സാല്‍ഗോങ്കര്‍ അടുത്താഴ്ച മുതല്‍ തിരികെ ചുമതലയില്‍

- Advertisement -

കഴിഞ്ഞ ഒക്ടോബറില്‍ ബുക്കികളെന്ന പേരില്‍ എത്തിയ ടിവി ജേര്‍ണലിസ്റ്റുകളുമായി ചര്‍ച്ച നടത്തിയതിനു വിലക്ക് നേരിട്ട പാണ്ടുരംഗ് സാല്‍ഗോങ്കര്‍ അടുത്ത ആഴ്ച മുതല്‍ ചുമതലയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് എംസിഎ സെക്രട്ടറി റിയാസ് ഭഗവാന്‍. ഏപ്രില്‍ 25 മുതല്‍ താരം വീണ്ടും പിച്ച് ക്യുറേറ്റര്‍ എന്ന ചുമതലയില്‍ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യ ന്യൂസിലാണ്ട് ഏകദിനത്തിനിടെയാണ് സംഭവം പുറത്ത് വരുന്നത്.

ഇതിനെത്തുടര്‍ന്ന് 6 മാസത്തെ വിലക്ക് ഐസിസി പാണ്ടുരംഗിനുമേല്‍ ചുമത്തുകയായിരുന്നു. “ബുക്കികളുടെ” സമീപനം യഥാസമയത്ത് ഐസിസി ആന്റി കറപ്ഷന്‍ അധികൃതരെ അറിയിക്കാത്തിതനാണ് വിലക്ക് വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement